Caution


Friday, July 3, 2015

മേളകര്‍ത്താരാഗപട്ടിക | സ്വരങ്ങളുടെ ശ്രുതി നമ്പര്‍ മാറി വരുന്ന ക്രമം


സപ്തസ്വരങ്ങളില്‍ 72 രാഗങ്ങള്‍ 1 മുതല്‍ 72 വരെ പരിശോധിച്ചാല്‍ പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ-യില്‍ രിഗ എന്നിവയും ഉത്തരാഗസ്വരങ്ങള്‍ പധനിസ-യില്‍ ധ-നി എന്നിവയുടെയും ഓരോ സ്വരങ്ങള്‍ വീതം മാറി മാറി വരുന്നതായാണു കാണുന്നതു്.

72 രാഗങ്ങളും 6 രാഗങ്ങള്‍ അടങ്ങിയ 12 ചക്രങ്ങളായാണു് ആദ്യത്തെ വേര്‍തിരിക്കല്‍. ഓരോ ചക്രത്തിലേയും എല്ലാ രാഗങ്ങളിലേയും പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ എന്നിവ ഒന്നു തന്നെയാണു്. ചക്രം മാറുമ്പോള്‍ മാത്രമാണു് പൂര്‍വ്വാംഗത്തിലെ സ്വരങ്ങള്‍ മാറുന്നതു്. അവ
രി1ഗ1 - രഗ
രി1ഗ2 - രഗി
രി1ഗ3 - രഗു
രി2ഗ2 - രിഗി
രി2ഗ3 - രിഗു
രി3ഗ3 - രുഗു എന്നിങ്ങനെയാണു്.

എന്നാല്‍ പൂര്‍വ്വാംഗസ്വരങ്ങളായ പധനിസ എന്നിവ
ധ1നി1 - ധന
ധ1നി2 - ധനി
ധ1നി3 - ധനു
ധ2നി2 - ധിനി
ധ2നി3 - ധിനു
ധ3നി3 - ധുനു എന്നിങ്ങനെ ഓരോ ചക്രത്തിലും ആവര്‍ത്തിച്ചു വരും.

36-മത്തെ രാഗം വരെ ശുദ്ധമധ്യമവും 37 മുതല്‍ 72 വരെ പ്രതിമധ്യമവും ആണു് മധ്യമസ്വരങ്ങള്‍
ഷഡ്‌ജവും പഞ്ചമവും അചലസ്വരങ്ങള്‍ ആയി തന്നെ തുടരും.

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.